ലോകത്തില്‍ സാധാരണയായി ഭൂരിപക്ഷം ആള്‍ക്കാര്‍ ചെയ്യുന്നതോക്കെയും പിന്തുടരുക എന്നത് മനുഷ്യരില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ആത്മീയ മേഖലയിലും ഒരു വ്യത്യാസവുമില്ലാതെ ഈ പ്രവണത കണ്ടുവരുന്നു. ആത്മീയ ഗോളത്തില്‍ ഇന്ന് കണ്ടുവരുന്ന തെറ്റായ ഉപദേശങ്ങള്‍ പെരുകുവാനും കര്‍ത്താവിന്‍റെ സഭയെയും, ദൈവത്തിന്‍റെ രക്ഷാപദ്ധതിയും മനുഷ്യന്‍ അവഗണിക്കുന്നതിന്‍റെ പ്രധാനപ്പെട്ട കാരണം മനുഷ്യന്‍ ബഹുജനത്തെ അനുസരിക്കുന്നതുകൊണ്ടും, ദൈവത്തോടും ദൈവ വചനത്തോടും വിശ്വസ്തരായിരിക്കുന്നവര്‍ ന്യുനപക്ഷമായതുകൊണ്ടുമാണ്. ദൈവമക്കള്‍ ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു (പുറപ്പാട്.23:2). നോഹയുടെ കാലത്ത് ജലപ്രളയത്തില്‍ ബഹുജനത്തെ പിന്തുടര്‍ന്ന ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചു? (ഉല്പത്തി. 6:5-8; 7:23; IIപത്രോസ്.2:5). നോഹയും തന്‍റെ കുടുംബവും ഒഴികെ എല്ലാവരും നശിച്ചു. ബഹുജനത്തെ പിന്തുടരുന്ന എല്ലാവരുടെയും അവസാനം നിത്യനാശം തന്നെയാണ്. യേശുവിന്‍റെ ക്രൂശ് മരണസമയത്ത് അവന്‍റെ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി (മത്തായി.26:56). പ്രിയ സുഹൃത്തേ, നിങ്ങളുടെ തീരുമാനം എന്താണ്? ബഹുജനത്തെ പിന്തുടരുമോ? അതോ ന്യുനപക്ഷ