ഒരിക്കല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാര്‍ക്കിടയില്‍ ഒരു വലിയ വാദം നടക്കുകയുണ്ടായി. തങ്ങളില്‍ ആരാണ് ഏറ്റവും മഹാന്‍ എന്ന വിഷയമാണ് അവര്‍ തമ്മില്‍ വാദിച്ചത് (മാര്‍ക്കോസ്.9:34). ക്രിസ്തു ദൈവരാജ്യത്തിന്‍റെ ആഗമനത്തെക്കുറിച്ചു അവരുടെ നടുവില്‍ പ്രസംഗിച്ചിരിന്നു (മാര്‍ക്കോസ്.9:1). ദൈവരാജ്യം ശക്തിയോടെ വരുന്നതും പ്രതീക്ഷിച്ചുകൊണ്ട് ഓരോ ശിഷ്യന്മാരും ആ ദൈവരാജ്യത്തിലെ മഹത്തായ സ്ഥാനങ്ങളെ നേടിയെടുക്കുവാന്‍ ഉള്ളില്‍ മത്സരിക്കുകയായിരുന്നു ഈ സമയം. മാനവരാശിയുടെ രാക്ഷയ്ക്കായി താന്‍ യാഗമായി അര്‍പ്പിക്കപ്പെടുവാന്‍ പോകുന്നു എന്ന സത്യത്തെ ക്രിസ്തു അവരോടു സംസാരിക്കുമ്പോഴും അവരുടെ ഹൃദയം ദൈവരാജ്യത്തിലെ മഹത്തായ സ്ഥാനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. അതുനിമിത്തം ക്രിസ്തു അവരോടു ഈ വിഷയത്തെപ്പറ്റി സംസാരിച്ചതൊന്നും അവര്‍ ഗ്രഹിച്ചില്ല (മാര്‍ക്കോസ്.9:32). ക്രിസ്തു നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണ്? ക്രിസ്തു പറഞ്ഞു, “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം” (മാര്‍ക്കോസ്.9:35)
Bro. Vinoj Mathew
Bro. Vinoj Mathew
Comments
Post a Comment